Connect with us

Screenima

Dulquer Salmaan

Gossips

സിദ്ധിഖിനെ കെട്ടിപിടിച്ച് ദുല്‍ഖര്‍ കരഞ്ഞു; അവന്റെ നെഞ്ച് പിടയ്ക്കുന്നത് തനിക്ക് കേള്‍ക്കാമായിരുന്നെന്ന് സിദ്ധിഖ്, രാത്രി മമ്മൂട്ടിയുടെ ഫോണ്‍ കോള്‍

അന്‍വര്‍ റഷീദ് ചിത്രം ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത്. ഉസ്താദ് ഹോട്ടല്‍ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. സിദ്ധിഖാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ പിതാവിന്റെ വേഷം അഭിനയിച്ചത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ വൈകാരികമായ അനുഭവം ഒരു അഭിമുഖത്തില്‍ സിദ്ധിഖ് പങ്കുവച്ചിരുന്നു. തന്നെ കെട്ടിപിടിച്ച് ദുല്‍ഖര്‍ കരയുന്ന സീന്‍ തന്റെ ഉള്ളുലച്ചു എന്നാണ് സിദ്ധിഖ് പറയുന്നത്.

‘ആ സീക്വന്‍സില്‍ നെഞ്ചോടു ചേര്‍ന്ന് നിന്ന് കരയുന്ന രംഗമുണ്ട്. അങ്ങനെ കരയുമ്പോള്‍ അവന്റെ നെഞ്ച് പിടയ്ക്കുന്നത് എനിക്ക് മനസ്സിലാവും. അവന്‍ ശരിക്കും പൊട്ടിക്കരയുകയായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കഥാപാത്രത്തിലേക്ക് ഇത്രയും ആഴ്ന്നിറങ്ങുമോ എന്ന് ഞാന്‍ അതിശയിച്ചു…,’ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan, Siddique

Dulquer Salmaan, Siddique

ഷൂട്ടിങ്ങിന് ശേഷം ആ രംഗം വീണ്ടും എടുക്കണമെന്ന് ക്യാമറമാന്‍ ആവശ്യപ്പെട്ടു. വീണ്ടും ഷൂട്ട് ചെയ്യാന്‍ മാത്രം എന്താണ് പ്രശ്നമെന്ന് സിദ്ധിഖ് ക്യാമറമാനോട് ചോദിച്ചു. അത് നിങ്ങള്‍ക്ക് മനസിലാവില്ല എന്നാണ് ക്യാമറമാന്‍ സിദ്ധിഖിന് മറുപടി നല്‍കിയത്. ഇത് താരത്തെ കുഭിതനാക്കി. ഒരിക്കല്‍ കൂടി ആ രംഗം പകര്‍ത്തേണ്ടി വന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ സിദ്ധിഖ് ഉറച്ചു നിന്നു. പുതിയതായിട്ട് വരുന്ന ഒരാളെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുത് എന്ന് ക്യാമറാമാനോട് പ്രതികരിച്ചു. ആദ്യം ചെയ്തപ്പോള്‍ വളരെ ഇമോഷണലായി തന്നെ ദുല്‍ഖര്‍ അത് ചെയ്തിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി എടുക്കുമ്പോള്‍ അത്ര പെര്‍ഫക്ഷന്‍ വന്നില്ലെങ്കിലോ എന്നും സിദ്ധിഖ് കരുതി. ഒടുവില്‍ സിദ്ധിഖിന്റെ നിര്‍ബന്ധത്തിനു ക്യാമറമാന്‍ വഴങ്ങി.

അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സിദ്ധിഖിന്റെ ഫോണിലേക്ക് മമ്മൂട്ടി വിളിച്ചു. ഷൂട്ടിങ്ങിനിടയില്‍ എന്തിനാണ് ക്യാമറമാനോട് ദേഷ്യപ്പെട്ടതെന്ന് തിരക്കാനായിരുന്നു മമ്മൂട്ടി സിദ്ധിഖിനെ വിളിച്ചത്. സിദ്ധിഖ് നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; ‘ നമുക്ക് നമ്മുടെ മക്കളായോണ്ട് തോന്നുന്നതാ, അവര് ചെയ്യും, ചെയ്യുമായിരിക്കും. അങ്ങനെ ചെയ്ത് പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന് നീയായിട്ടു അവനെ ശീലിപ്പിക്കേണ്ട. ഒരു ഷോട്ട് രണ്ടും മൂന്നും തവണ ചെയ്ത് തന്നെ വരട്ടെ,’

 

Continue Reading
To Top