Connect with us

Screenima

Suresh Gopi - Mammootty - Menon

Gossips

മമ്മൂട്ടിയെ കടത്തിവെട്ടി സുരേഷ് ഗോപി ദേശീയ അവാര്‍ഡ് കരസ്ഥമാക്കി; സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചതില്‍ ബാലചന്ദ്രമേനോന് വിഷമം

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. സുരേഷ് ഗോപി ഒരു തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മമ്മൂട്ടിയെ മറികടന്നാണ് അന്ന് സുരേഷ് ഗോപി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. സുരേഷ് ഗോപിക്കൊപ്പം ബാലചന്ദ്രമേനോനും ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി.

1997 ലാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപി നേടുന്നത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടമാണ് സുരേഷ് ഗോപിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അന്ന് സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു ബാലചന്ദ്രമേനോനും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപിക്കൊപ്പം പങ്കിട്ടു.

Kaaval

1997 ല്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ വലിയ തലവേദനയായിരുന്നു മികച്ച നടനെ തിരഞ്ഞെടുക്കുക എന്ന ദൗത്യം. മലയാളത്തില്‍ നിന്ന് മൂന്ന് പ്രമുഖ നടന്‍മാരാണ് അന്തിമ പട്ടികയിലുള്ളത്. മമ്മൂട്ടി, സുരേഷ് ഗോപി, ബാലചന്ദ്ര മേനോന്‍ എന്നിവരാണ് ആ മൂന്ന് പേര്‍. ഭൂതക്കണ്ണാടി എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിയെയും അന്തിമ പട്ടികയില്‍ പരിഗണിച്ചത്. 1990, 1994 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് മമ്മൂട്ടി. എന്നാല്‍, ഇത്തവണ സുരേഷ് ഗോപിക്കും ബാലചന്ദ്രമേനോനും മുന്നില്‍ മമ്മൂട്ടി പിന്നിലായി.

പുതുമുഖത്തിനു ദേശീയ അവാര്‍ഡ് നല്‍കാമെന്ന് അന്ന് ജൂറി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയാണ് സുരേഷ് ഗോപിയും ബാലചന്ദ്രമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കുവയ്ക്കുന്നത്. ഭൂതക്കണ്ണാടിയിലെ അഭിനയത്തിനു മമ്മൂട്ടി ദേശീയ അവാര്‍ഡ് അര്‍ഹിച്ചിരുന്നു എന്ന് സംവിധായകന്‍ ലോഹിതദാസ് അടക്കമുള്ള പ്രമുഖര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.

അവാര്‍ഡ് ദാന പരിപാടിയും അക്കാലത്ത് വിവാദങ്ങളില്‍ ഇടംപിടിച്ചു. തന്നേക്കാള്‍ മുന്‍പ് സുരേഷ് ഗോപിയെ വിളിച്ചത് ബാലചന്ദ്രമേനോന് ഇഷ്ടപ്പെട്ടില്ല. ആല്‍ഫബെറ്റ് ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ തന്റെ പേര് ആയിരുന്നു ആദ്യം വരേണ്ടതെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

 

Continue Reading
To Top