Categories: Gossips

മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ ശ്വേത മേനോന് പ്രായം 17 ! എത്തിയത് മറ്റൊരു നടിക്ക് പകരം; അനശ്വരം പിറന്നത് ഇങ്ങനെ

മോഡലിങ്ങിലൂടെ സിനിമ രംഗത്ത് എത്തിയ താരമാണ് ശ്വേത മേനോന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി ശ്വേത അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയില്‍ അരങ്ങേറുന്നത്. 1991 ലായിരുന്നു അത്. ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവാണ്.

എന്നാല്‍, അനശ്വരത്തില്‍ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് ശ്വേത മേനോനെയല്ല ! 1991 മാര്‍ച്ച് മൂന്നിനെ വെള്ളിനക്ഷത്രത്തിലെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അനശ്വരത്തിലെ നായികയെ മാറ്റിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷലാക്കാ കാര്‍ണിക് ആണ് അനശ്വരത്തില്‍ നായികയാകാന്‍ ആദ്യം എത്തിയത്. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് ഷലാക്കയെ മാറ്റിയത്. ഷലാക്കയ്ക്ക് പകരം കോഴിക്കോട് സ്വദേശിനി ശ്വേതയാണ് പുതിയ നായികയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകര്‍ക്കുകയായിരുന്നു ശ്വേത അനശ്വരം എന്ന സിനിമയില്‍. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍, ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വേത മോനോന് പ്രായം 18 ല്‍ കുറവായിരുന്നു ! അനശ്വരത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം.

ടി.എ.റസാഖ് തിരക്കഥ രചിച്ച് ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോന്‍, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ സിനിമ സാമ്പത്തിക വിജയം നേടിയില്ല.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago