Gossips
ഭീഷണിയായി ഒമിക്രോണ്‍ വകഭേദം; മരക്കാറിന് പണിയാകും ! തിയറ്ററുകളില്‍ നിയന്ത്രണത്തിനു സാധ്യത
ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിവേഗ വ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ ശീതീകരിച്ച മുറികളിലേയും ഹാളുകളിലേയും പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടക്കമുള്ള വമ്പന്‍ സിനിമകള്‍ തിയറ്ററിലെത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഭീഷണിയായി ഒമിക്രോണ്‍ വകഭേദവും എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെങ്കിലും വിമാനത്താവളങ്ങളില്‍ അടക്കം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സിനിമാ തിയറ്ററുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രേമികള്‍.
തിയറ്ററുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഒമിക്രോണ്‍ ശ്രേണിയിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ സംസ്ഥാനത്തും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.
ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തികുറിക്കുമെന്നാണ് പ്രതീക്ഷ.