മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും മലയാളികളുടെ സ്വന്തം ലാലേട്ടനും പ്രിയനടി രേവതിയും തകര്‍ത്തഭിനയിച്ച കിലുക്കം തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനില്‍ വരുമ്പോഴും കിലുക്കം കണ്ട് മലയാളികളുടെ പൊട്ടിച്ചിരിക്ക് ഒരു കുറവുമില്ല.
കിലുക്കം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ എല്ലാവരേയും ഞെട്ടിച്ച ഒരു കാര്യമുണ്ടായി. ഇതേ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ജഗതിക്കാണ് അപകടമുണ്ടായത്. ഇത് സെറ്റിലുള്ളവരെ വലിയ വിഷമത്തിലാക്കി.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്. ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ജഗതിയുടെ അര്‍പ്പണബോധം അത്രത്തോളമുണ്ടായിരുന്നെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കത്തില്‍ തിലകന്‍, സുകുമാരി, ഗണേഷ് കുമാര്‍, ഇന്നസെന്റ്, ശരത് സക്‌സേന തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…