Categories: Gossips

സിബിഐ അഞ്ചാം ഭാഗം; സേതുരാമയ്യര്‍ വിക്രത്തെ കാണാന്‍ എത്തും ! ജഗതി അഭിനയിക്കുമെന്ന് സൂചന

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. സേതുരാമയ്യര്‍ സിബിഐ ആയി മമ്മൂട്ടി ഒരിക്കല്‍ കൂടി എത്തുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. എന്നാല്‍, സേതുരാമയ്യര്‍ക്കൊപ്പം ചാക്കോയും വിക്രവും ഉണ്ടാകുമോ എന്ന സംശയം ആരാധകര്‍ക്കെല്ലാം ഉണ്ട്. അഞ്ചാം ഭാഗത്ത് മുകേഷും ജഗതിയും ഉണ്ടാകില്ലെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് മുകേഷ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാത്തത്. വാഹനാപകടത്തിനു ശേഷം വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി.

അതേസമയം, വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ജഗതിയെ ഏതെങ്കിലും സീനില്‍ കൊണ്ടുവരാന്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നുണ്ട്. സേതുരാമയ്യര്‍ തന്റെ സഹായിയായിരുന്ന വിക്രത്തെ വീട്ടില്‍ പോയി കാണുന്ന രംഗം ആയിരിക്കും അതെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ മുഖം കാണിക്കാന്‍ ജഗതിക്കും താല്‍പര്യമുണ്ടത്രേ!

ജഗതിയെ സിനിമയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്ന് സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും തലപുകഞ്ഞ് ആലോചിക്കുകയാണ്. ജഗതിക്കൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടിക്കും അതിയായ ആഗ്രഹമുണ്ട്.

ഇത്തവണ സേതുരാമയ്യറെ സഹായിക്കാന്‍ രണ്ട് വനിത ഉദ്യോഗസ്ഥരാണ് ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശ ശരത്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. സായ്കുമാര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും സിബിഐ അഞ്ചാം ഭാഗത്ത് അഭിനയിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

17 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

17 hours ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

17 hours ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

17 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

18 hours ago