Categories: Gossips

ഉണ്ണി മുകുന്ദന് നായിക സാമന്ത, വില്ലത്തിയായി വരലക്ഷ്‌മി; വമ്പന്‍ ത്രില്ലര്‍ ഒരുങ്ങുന്നു

ഉണ്ണി മുകുന്ദന്‍റെ നായികയാവാന്‍ തെന്നിന്ത്യന്‍ താരറാണി സാമന്ത. ‘യശോദ’ എന്ന തെലുങ്ക് ത്രില്ലര്‍ സിനിമയിലാണ് ഉണ്ണി മുകുന്ദനും സാമന്തയും ഒന്നിക്കുന്നത്. ഹരിയും ഹരിശങ്കറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്‌മി ശരത്‌കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായിരിക്കും വരലക്ഷ്‌മിയുടേത് എന്നാണ് സൂചന.

യഥാര്‍ത്ഥ ജീവിതത്തില്‍ സാമന്തയുടെ വിളിപ്പേരാണ് യശോദ. ഏറ്റവും അടുപ്പമുള്ളവരും ബന്ധുക്കളുമൊക്കെ സാമന്തയെ യശോദയെന്നാണ് വിളിക്കുന്നത്. ശ്രീദേവി മൂവീസാണ് ‘യശോദ’ നിര്‍മ്മിക്കുന്നത്.

Unni Mukundan

ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമാലോകത്തെത്തുന്നത്. പിന്നീട് ഭാഗമതി എന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയുടെ നായകനായി അഭിനയിച്ചു. രവി തേജയുടെ പുതിയ ആക്ഷന്‍ ത്രില്ലറായ ‘ഖിലാഡി’യിലും ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നുണ്ട്.

മേപ്പടിയാന്‍, ബ്രോ ഡാഡി തുടങ്ങിയവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ ഭാഗമാകുന്ന പുതിയ ചിത്രങ്ങള്‍.

എമില്‍ ജോഷ്വ

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

9 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

15 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

15 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

15 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago