Categories: latest news

കുറുപ്പിന്‍റെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ, രണ്ടാം ഭാഗവുമായി ദുല്‍‌ക്കര്‍ !

മെഗാഹിറ്റ് ചിത്രമായ ‘കുറുപ്പ്’ 75 കോടി ക്ലബില്‍ ഇടം നേടിയതിന്‍റെ ആവേശത്തിലാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ ആരാധകര്‍. മലയാള സിനിമയിലെ ഇതുവരെയുള്ള സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് കുറുപ്പിനെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഡിക്യുവിന്‍റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായ കുറുപ്പിന് രണ്ടാം ഭാഗം ഉടനുണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളക്കര കണ്ട കൊടും ക്രിമിനലായ സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തിലെ പുതിയ ഏടുകള്‍ രണ്ടാം ഭാഗത്തില്‍ വിടരും. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം വ്യക്‍തമാക്കിയത്. എന്നാല്‍ രണ്ടാം ഭാഗത്തിന് കുറച്ചധികം ഗവേഷണത്തിന്‍റെ ആവശ്യമുണ്ട്. അതിനാല്‍ ചിത്രത്തിനായി ഒന്നോ രണ്ടോ വര്‍ഷം ആരാധകര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kurup – Dulquer Salmaan

ദുല്‍ക്കര്‍ തന്നെ നിര്‍മ്മിച്ച കുറുപ്പ് നിര്‍മ്മാതാവ് എന്ന നിലയിലും ദുല്‍ക്കറിന് അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്. അതോടൊപ്പം, യുവതാരങ്ങള്‍ക്കിടയില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്ക് ചുവടുവയ്‌ക്കാനും ഈ സിനിമയിലൂടെ ദുല്‍ക്കറിന് കഴിഞ്ഞു.

ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സണ്ണി വെയ്‌ന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, അനുപമ പരമേശ്വരന്‍ തുടങ്ങിയവരാണ് കുറുപ്പിലെ താരങ്ങള്‍.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago