Kurup - Dulquer Salmaan
മെഗാഹിറ്റ് ചിത്രമായ ‘കുറുപ്പ്’ 75 കോടി ക്ലബില്‍ ഇടം നേടിയതിന്‍റെ ആവേശത്തിലാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ ആരാധകര്‍. മലയാള സിനിമയിലെ ഇതുവരെയുള്ള സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് കുറുപ്പിനെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഡിക്യുവിന്‍റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായ കുറുപ്പിന് രണ്ടാം ഭാഗം ഉടനുണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
കേരളക്കര കണ്ട കൊടും ക്രിമിനലായ സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തിലെ പുതിയ ഏടുകള്‍ രണ്ടാം ഭാഗത്തില്‍ വിടരും. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം വ്യക്‍തമാക്കിയത്. എന്നാല്‍ രണ്ടാം ഭാഗത്തിന് കുറച്ചധികം ഗവേഷണത്തിന്‍റെ ആവശ്യമുണ്ട്. അതിനാല്‍ ചിത്രത്തിനായി ഒന്നോ രണ്ടോ വര്‍ഷം ആരാധകര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Kurup – Dulquer Salmaan
ദുല്‍ക്കര്‍ തന്നെ നിര്‍മ്മിച്ച കുറുപ്പ് നിര്‍മ്മാതാവ് എന്ന നിലയിലും ദുല്‍ക്കറിന് അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്. അതോടൊപ്പം, യുവതാരങ്ങള്‍ക്കിടയില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്ക് ചുവടുവയ്‌ക്കാനും ഈ സിനിമയിലൂടെ ദുല്‍ക്കറിന് കഴിഞ്ഞു.
ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സണ്ണി വെയ്‌ന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, അനുപമ പരമേശ്വരന്‍ തുടങ്ങിയവരാണ് കുറുപ്പിലെ താരങ്ങള്‍.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…