Categories: Gossips

കത്രീനയുടെ കല്യാണം കൂടാന്‍ മമ്മൂട്ടി !

കത്രീന കൈഫും വിക്കി കൌശലും തമ്മിലുള്ള വിവാഹം ഡിസംബര്‍ ഒമ്പതിന് നടക്കും. താരജോഡിയുടെ വിവാഹം എന്നായിരിക്കും എന്ന മാസങ്ങള്‍ നീണ്ടുനിന്ന ചോദ്യത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു റിസോര്‍ട്ടാണ് വിവാഹത്തിന് വേദിയാകുന്നത്. വലിയ രീതിയിലുള്ള ഒരു ആഡംബരവിവാഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

മലയാളത്തില്‍ നിന്ന് മഹാനടന്‍ മമ്മൂട്ടി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ‘ബല്‍‌റാം വേഴ്‌സസ് താരാദാസ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്നുമുതല്‍ കത്രീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മുക്ക എന്നാണ് വിവരം.

Mammootty

എന്നാല്‍ ഡിസംബര്‍ പത്താം തീയതി ‘സിബിഐ 5’ന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനം തുടങ്ങുന്ന സി ബി ഐ 5ല്‍ ഡിസംബര്‍ 10ന് മമ്മൂട്ടി ജോയിന്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

200 ക്ഷണിതാക്കളായിരിക്കും വിക്കി – കത്രീന വിവാഹത്തില്‍ പങ്കെടുക്കുക. ഇതിന്‍റെ പ്രാരംഭഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മെഹന്ദി ഉള്‍പ്പടെയുള്ള ആഘോഷച്ചടങ്ങുകള്‍ ഡിസംബര്‍ ഏഴാം തീയതി മുതല്‍ ആരംഭിക്കും.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago