Katrina Kaif
കത്രീന കൈഫും വിക്കി കൌശലും തമ്മിലുള്ള വിവാഹം ഡിസംബര്‍ ഒമ്പതിന് നടക്കും. താരജോഡിയുടെ വിവാഹം എന്നായിരിക്കും എന്ന മാസങ്ങള്‍ നീണ്ടുനിന്ന ചോദ്യത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.
രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു റിസോര്‍ട്ടാണ് വിവാഹത്തിന് വേദിയാകുന്നത്. വലിയ രീതിയിലുള്ള ഒരു ആഡംബരവിവാഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
മലയാളത്തില്‍ നിന്ന് മഹാനടന്‍ മമ്മൂട്ടി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ‘ബല്‍റാം വേഴ്‌സസ് താരാദാസ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്നുമുതല്‍ കത്രീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മുക്ക എന്നാണ് വിവരം.
Mammootty
എന്നാല്‍ ഡിസംബര്‍ പത്താം തീയതി ‘സിബിഐ 5’ന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനം തുടങ്ങുന്ന സി ബി ഐ 5ല്‍ ഡിസംബര്‍ 10ന് മമ്മൂട്ടി ജോയിന്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
200 ക്ഷണിതാക്കളായിരിക്കും വിക്കി – കത്രീന വിവാഹത്തില്‍ പങ്കെടുക്കുക. ഇതിന്‍റെ പ്രാരംഭഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മെഹന്ദി ഉള്‍പ്പടെയുള്ള ആഘോഷച്ചടങ്ങുകള്‍ ഡിസംബര്‍ ഏഴാം തീയതി മുതല്‍ ആരംഭിക്കും.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…