Categories: Reviews

കാവല്‍ മാസ് ഹിറ്റ്, കസബ‌യ്‌ക്ക് മറുപടി നല്‍കി സംവിധായകന്‍ !

സുരേഷ് ഗോപി ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് തിരിച്ചുവരവ് നടത്തുന്ന ‘കാവല്‍’ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. പത്രത്തിലെയോ കമ്മീഷണറിലെയോ പോലെ മാസ് പ്രകടനം അവകാശപ്പെടാനാവില്ലെങ്കിലും തമ്പാന്‍ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ആക്ഷന്‍ പെര്‍ഫോമന്‍സ് സുരേഷ് ഗോപി നല്‍കിയിട്ടുണ്ട്. യുവപ്രേക്ഷകരെക്കാള്‍ കുടുംബപ്രേക്ഷകരെ ലക്‍ഷ്യമിട്ടെഴുതിയ തിരക്കഥയാണ് കാവലിന്‍റേത്. അതുകൊണ്ടുതന്നെ ഫാമിലി ഓഡിയന്‍സ് ഈ സിനിമയില്‍ നൂറുശതമാനം സംതൃപ്‌തരാണ്.

ചിത്രത്തിന് വമ്പന്‍ ഓപ്പണിങ്ങാണ് എവിടെയും ലഭിക്കുന്നത്. ആദ്യ ബോക്‍സോഫീസ് റിപ്പോര്‍ട്ടുകള്‍ ആവേശകരമാണ്. ‘കസബ’യിലെ സംഭാഷണങ്ങളുടെ പേരില്‍ ഏറെ പഴികേട്ട സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ കാവലിലൂടെ അതിന് മറുപടി നല്‍കുകയാണ്. കുടുംബപ്രേക്ഷകര്‍ നെറ്റിചുളിക്കുന്ന ഒരൊറ്റ ഡയലോഗ് പോലും കാവലില്‍ ഇല്ല.

Kaaval – Suresh Gopi

സുരേഷ് ഗോപിക്കൊപ്പം രണ്‍ജി പണിക്കരും നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തിന്‍റെ രണ്ടാം പകുതി ഉജ്ജ്വലമാണ്. കൈയടികളോടെയാണ് രണ്ടാം പകുതിയിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെ പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.

കുറുപ്പിലൂടെ വലിയ ഉണര്‍വ്വ് ലഭിച്ച മലയാള സിനിമയ്‌ക്ക് കാവലിന്‍റെ വന്‍ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മാത്രമല്ല, സുരേഷ് ഗോപി എന്ന ആക്ഷന്‍ സൂപ്പര്‍താരം പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ ആദ്യകാഴ്‌ചയുമാകുന്നു കാവല്‍.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago