സുരേഷ് ഗോപി ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് തിരിച്ചുവരവ് നടത്തുന്ന ‘കാവല്‍’ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. പത്രത്തിലെയോ കമ്മീഷണറിലെയോ പോലെ മാസ് പ്രകടനം അവകാശപ്പെടാനാവില്ലെങ്കിലും തമ്പാന്‍ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ആക്ഷന്‍ പെര്‍ഫോമന്‍സ് സുരേഷ് ഗോപി നല്‍കിയിട്ടുണ്ട്. യുവപ്രേക്ഷകരെക്കാള്‍ കുടുംബപ്രേക്ഷകരെ ലക്‍ഷ്യമിട്ടെഴുതിയ തിരക്കഥയാണ് കാവലിന്‍റേത്. അതുകൊണ്ടുതന്നെ ഫാമിലി ഓഡിയന്‍സ് ഈ സിനിമയില്‍ നൂറുശതമാനം സംതൃപ്‌തരാണ്.
ചിത്രത്തിന് വമ്പന്‍ ഓപ്പണിങ്ങാണ് എവിടെയും ലഭിക്കുന്നത്. ആദ്യ ബോക്‍സോഫീസ് റിപ്പോര്‍ട്ടുകള്‍ ആവേശകരമാണ്. ‘കസബ’യിലെ സംഭാഷണങ്ങളുടെ പേരില്‍ ഏറെ പഴികേട്ട സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ കാവലിലൂടെ അതിന് മറുപടി നല്‍കുകയാണ്. കുടുംബപ്രേക്ഷകര്‍ നെറ്റിചുളിക്കുന്ന ഒരൊറ്റ ഡയലോഗ് പോലും കാവലില്‍ ഇല്ല.
സുരേഷ് ഗോപിക്കൊപ്പം രണ്‍ജി പണിക്കരും നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തിന്‍റെ രണ്ടാം പകുതി ഉജ്ജ്വലമാണ്. കൈയടികളോടെയാണ് രണ്ടാം പകുതിയിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെ പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.
കുറുപ്പിലൂടെ വലിയ ഉണര്‍വ്വ് ലഭിച്ച മലയാള സിനിമയ്‌ക്ക് കാവലിന്‍റെ വന്‍ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മാത്രമല്ല, സുരേഷ് ഗോപി എന്ന ആക്ഷന്‍ സൂപ്പര്‍താരം പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ ആദ്യകാഴ്‌ചയുമാകുന്നു കാവല്‍.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…
ഡിവോഴ്‌സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി…
മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…